നേര് നേരേ പായുകയാണ്

At Malayalam
1 Min Read

നേരു പറഞ്ഞാൽ നേരിനെപ്പറ്റി ഇനി എന്തു പറയാൻ.ശക്തിമാനായ ഒരു പുള്ളി പുലിയെ പോലെ അത് ബോക്സോഫിസിൽ പായുകയാണ്. മോഹൻലാൽ – ജീത്തു ജോസഫ് ചിത്രത്തിലെ സ്ഥിരം ചേരുവകൾ അധികമില്ലങ്കിലും എന്തു കൊണ്ടോ പ്രേക്ഷകർക്ക് നേര് ക്ഷ പിടിച്ചു വെന്നതാണ് നേര്. ലാലിന്റെ മികച്ച പ്രകടനം കാണാനുള്ള ഒരവസരവും സാധാരണ ഗതിയിൽ മലയാളി പ്രേക്ഷകർ ഒഴിവാക്കാറില്ലല്ലോ. ഇവിടെയും അതാവർത്തിച്ചിരിക്കുന്നു എന്നു കാണാം.

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതല്‍ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടേയിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 80 കോടിയിലധികം ഇതിനോടകം ഈ ചിത്രം നേടി എന്നാണ് മനസിലാകുന്നത്. ഇപ്പോൾ കേരളത്തിൽ പുതിയൊരു റെക്കോഡ് കൂടി നേര് സ്വന്തമാക്കിയിരിക്കുന്നു.

- Advertisement -

മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചു ഹിറ്റുകളുടെ നിരയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ നേര്. ബോക്സ് ഓഫീസിലെ ആള്‍ ടൈം ടോപ്പ് ഫൈവ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ നേര്. മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തെ പിന്നിലാക്കിയാണ് നേര് ഈ നേട്ടം സ്വന്തമാക്കിയത്. ബോക്സ് ഓഫീസിലെ ഓള്‍ ടൈം ടോപ്പ് ഫൈവില്‍ നിലവില്‍ മൂന്നും മോഹന്‍ലാല്‍ ചിത്രങ്ങൾ തന്നെ. പുലിമുരുകനും ലൂസിഫറുമാണ് ലിസ്റ്റിലുള്ള മറ്റു രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍. ഒന്നാം സ്ഥാനത്ത് 2018 എന്ന ചിത്രമാണ്. ലിസ്റ്റില്‍ രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറുമാണ്. നാലാമത് ആർ ഡി എക്സും അഞ്ചാമത് നിലവിൽ നേരുമാണുള്ളത്.

Share This Article
Leave a comment