രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിൽ ആവേശകരമായ തുടക്കം. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ, ജനങ്ങളിലേക്ക് നേരിട്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്. തൗബാലിലെ ഖോങ്‌ജോമിലെ ന്യായ് മൈതാനിയിൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ളാഗ് ഓഫ് ചെയ്‌തു.
ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ബിഹാർ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ 58 പ്രമുഖ ലോക്‌സഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോകും. 15 സംസ്ഥാനങ്ങളിലൂടെ 6,700 കിലോമീറ്റർ സഞ്ചരിച്ച് മാർച്ച് മൂന്നാം വാരം മുംബയിൽ സമാപിക്കും.
