പൊങ്കൽ സമ്മാനം നൽകാത്തതിന് അമ്മയെ തലയ്ക്കടിച്ചു കൊന്നു

At Malayalam
1 Min Read

സർക്കാരിന്റെ പൊങ്കൽ സമ്മാനമായ 1,000 രൂപ നൽകാൻ വിസമ്മതിച്ചതിന് 80 വയസ്സുകാരിയെ മകൻ കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. തെങ്കാശി തിപ്പനപ്പട്ടി സ്വദേശിനി ശിവന്തിപ്പൂ ആണു കൊല്ലപ്പെട്ടത്. കൂലിപ്പണിക്കാരനായ മകൻ മുരുകനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.

ചെലവിന് പണം ആവശ്യപ്പെട്ട് മാതാവുമായി മുരുകൻ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റേഷൻ കടയിൽ നിന്ന് ലഭിച്ച 1,000 രൂപയുമായി ശിവന്തിപ്പൂ വീട്ടിലേക്കു മടങ്ങുമ്പോൾ മുരുകൻ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ശിവന്തിപ്പൂ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് മുരുകൻ കല്ല് കൊണ്ട് അവരുടെ തലയ്ക്കടിച്ചു. ശിവന്തിപ്പൂ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment