യുഎഇയില്‍ വീണ്ടും രാജകീയ വിവാഹം

At Malayalam
1 Min Read

ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ മകന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ സൗദ് ബിന്‍ റാഷിദ് അല്‍മുഅല്ല വിവാഹിതയായി. അജ്മാന്‍ കിരീടാവകാശിയായ ഷെയ്ഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ മകളാണ് വധു. ഷെയ്ഖ് മെഹ്റയുടെ വിവാഹത്തിന് ശേഷം രണ്ടാമതെരു രാജകീയ വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായ്.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ വേണ്ടി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തിയിരുന്നു. ദമ്പതികൾക്ക് ഷെയ്ഖ് മുഹമ്മദ് ആശംസകൾ നേരുകയും സന്തോഷകരമായ ജീവിതം ആശംസിക്കുകയും ചെയ്തു.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഷെയ്ഖ് മുഹമ്മദിനൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു.

Share This Article
Leave a comment