മുയ്സുവിനു തിരിച്ചടി

At Malayalam
0 Min Read

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞതിനു പിന്നാലെ മാലിയിലെ മേയർ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. ഇന്ത്യക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്ന പ്രതിപക്ഷം മാൽദീവിയൻ ഡമോക്രാറ്റിക് പാർട്ടിയാണ്( എംഡിപി) തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയത്. എംഡിപി സ്ഥാനാർഥി ആദം അസിം മാലിയിലെ പുതിയ മേയറായി സ്ഥാനമേൽക്കും.മുഹമ്മദ് മുയ്സുവായിരുന്നു അടുത്തിടെ വരെ മാലിയിലെ മേയർ. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുയ്സു രാജി വച്ചതോടെയാണ് വീണ്ടും മേയർ തെരഞ്ഞെടുപ്പ് നടന്നത്. മുയ്സുവിന്‍റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന് (പിഎൻസി) വൻ പരാജയമാണ് മേയർ തെരഞ്ഞെടുപ്പിൽ ലഭിച്ചിരിക്കുന്നത്. ശനിയാഴ‍്ചയാണ് മേയർ തെരഞ്ഞെടുപ്പു നടന്നത്.

Share This Article
Leave a comment