By using this site, you agree to the Privacy Policy and Terms of Use.
Accept
atmalayalam logo atmalayalam logo
Recent Updates
കല്ലറ യു ഐ ടി യിൽ പുതിയ കോഴ്‌സ്
സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു
സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം തുടങ്ങി
ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ അതിക്രമം നടത്തിയവർ പിടിയിൽ
റീൽസിൽ കുടുങ്ങി നവ അഭിഭാഷകൻ
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Font ResizerAa
atmalayalam.inatmalayalam.in
  • HomeHome
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Search
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers

Top Stories

Explore the latest updated news!

കല്ലറ യു ഐ ടി യിൽ പുതിയ കോഴ്‌സ്

സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു

സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം തുടങ്ങി

Stay Connected

Find us on socials
FacebookLike
TwitterFollow
InstagramFollow
YoutubeSubscribe
Powered by At Malayalam
atmalayalam.in > Blog > News > സ്വിഗ്ഗി ചെയ്യുമ്പോൾ സൂക്ഷിച്ചില്ലേൽ അക്കൗണ്ട് കാലിയാകും
News

സ്വിഗ്ഗി ചെയ്യുമ്പോൾ സൂക്ഷിച്ചില്ലേൽ അക്കൗണ്ട് കാലിയാകും

At Malayalam
Last updated: 14 January 2024 21:07
By At Malayalam Add a Comment
Share
1 Min Read

ബംഗളൂരുവിന് പിന്നാലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ചെന്നൈയിലും വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം. ജനുവരി ഒന്ന് മുതല്‍ 12 വരെ 30 പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായതെന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

സ്വിഗിയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ വായ്പ ആപ്പായ lazypay ഉപയോഗിച്ചവരാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. Lazypay അക്കൗണ്ട് വഴി ഓര്‍ഡറിന് ശ്രമിച്ചോ എന്ന ചോദ്യവുമായി മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത കോള്‍ വരുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചത് മാറ്റാരെങ്കിലും ആണെങ്കില്‍ ഡയല്‍പാഡില്‍ ഒന്ന് അമര്‍ത്തിയ ശേഷം ഒടിപി നമ്പര്‍ ടൈപ്പ് ചെയ്ത് പണമിടപാട് തടയാന്‍ ഉപദേശിക്കും. ആരോ തന്റെ അക്കൗണ്ട് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്ന ഭയത്തില്‍ ഉപഭോക്താവ് വേഗം നിര്‍ദേശം അനുസരിക്കും. പിന്നാലെ നൂറോളം സ്പാം മെസേജുകള്‍ ഫോണിലേക്കെത്തും. ഇതിനിടയില്‍ പണം നഷ്ടമായെന്ന സന്ദേശവും എത്തും. എന്നാല്‍ അത് ഭൂരിഭാഗം പേരും ശ്രദ്ധിക്കാതെ പോകും. ഇതാണ് തട്ടിപ്പിന്റെ വഴിയെന്ന് പൊലീസ് അറിയിച്ചു.

- Advertisement -

കര്‍ണാടകയില്‍ എവിടെയാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന ചോദ്യവുമായി ഡെലിവറി ബോയിയുടെ ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് കോയമ്പേട് സ്വദേശിയായ യുവാവ് 4,900 രൂപ നഷ്ടമായതായി അറിയുന്നത്. 9938 രൂപയുടെ ഓര്‍ഡറിനെ കുറിച്ച് താമ്പരം സ്വദേശിക്ക് വിളി എത്തിയത് ഹരിയനയില്‍ നിന്നാണ്. തട്ടിപ്പിന് ഇരയായെന്നു അറിഞ്ഞിട്ടും സിബില്‍ സ്‌കോര്‍ കുറയുമെന്ന പേടി കാരണം Lazypayലേക്ക് തുക തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്യും. മദ്യകുപ്പികള്‍ ആണ് തട്ടിപ്പുകാര്‍ കൂടുതലും ഓര്‍ഡര്‍ ചെയ്യുന്നതെന്നും കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 30ഓളം പരാതികള്‍ കിട്ടിയതായും ചെന്നൈ സൈബര്‍ പൊലീസ് പറഞ്ഞു. ഡാറ്റാ ചോര്‍ച്ച സംശയിക്കുന്നതിനാല്‍ രണ്ടു കമ്പനികളില്‍ നിന്നും വിശദീകരണം തേടിയതായും പൊലീസ് അറിയിച്ചു.

TAGGED:AccountBankfoodInternetMONEYOnline food deliveryPhishingScamSwiggy
Share This Article
Facebook Twitter Whatsapp Whatsapp Tumblr Telegram Email Copy Link Print
Share
What do you think?
Love0
Sad0
Happy0
Sleepy0
Angry0
Dead0
Wink0
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related Stories

Uncover the stories that related to the post!
News

യദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

News

തലസ്ഥാനത്ത് പെരുമഴ, തമ്പാനൂർ മുങ്ങി, ‘റഡാർ’ പ്രകാരം പ്രത്യേക മുന്നറിയിപ്പ്

News

നിലമ്പൂരിൽ സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി

News

ട്രാവലർ മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

News

ഡ്രൈവർമാർ കുടുംബ ഫോട്ടോ വണ്ടിയിൽ വയ്ക്കണം

News

സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

News

വിജയകരമായി പുറത്തെടുത്തു, പക്ഷെ പുലി ചത്തു

NewsSports

ദേശീയ ഗെയിംസിൽ മെഡൽ വാരി കേരളം

Show More
atmalayalam logo atmalayalam logo
  • Data Management Policies
    • Antispam
    • Blog Comments Policy
    • California Privacy Rights
    • CCPA – California Consumer Privacy Act
    • Confidentiality Disclosure
    • COPPA – Children’s Online Privacy Policy
    • Earnings Disclaimer
    • External Links Policy
    • FB Policy
    • GDPR Cookie Policy
    • GDPR Privacy Policy
    • Linking Policy
    • Medical Disclaimer
    • Terms(forced agreement)

Quick Links

  • Cookies Policy
  • Disclaimer
  • DMCA
  • Privacy Policy

About US

  • About us
  • Contact
  • Terms of Use

© 2023 Copyright – AtMalayalam

All Rights Reserved by Atmalayalam
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?