നാല് വർഷത്തിന് ശേഷം ആദ്യ വിദേശ വിനോദസഞ്ചാരികളുടെ സംഘം ഉത്തര കൊറിയയിലേയ്ക്ക് എത്താൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. 2020ൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ഉത്തര കൊറിയ തങ്ങളുടെ അന്താരാഷ്ട്ര അതിർത്തികൾ അടച്ചിരുന്നു. റഷ്യൻ സഞ്ചാരികളുടെ സംഘമാണ് ഉത്തര കൊറിയയിൽ എത്തിയതെന്ന് റഷ്യൻ പ്രവിശ്യാ അതോറിറ്റികൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് സമയത്ത് കർശന അതിർത്തി നിയമങ്ങൾ നടപ്പിലാക്കിയ രാജ്യമായിരുന്നു ഉത്തര കൊറിയ. റഷ്യൻ പ്രവിശ്യയായ പ്രിമോർസ്‌കി ക്രായിയിലെ ( Primorsky Krai ) ഗവർണർ ചർച്ചകൾക്കായി ഉത്തര കൊറിയയിലെ പ്യൊൻഗ്യാങ്ങിൽ (Pyongyang) ഡിസംബറിൽ എത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വ്ലാഡിവോസ്റ്റോക്കിലെ (Vladivostok) ഒരു ഏജൻസി ഉത്തര കൊറിയയിലേക്ക് സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് പരസ്യം പ്രസിദ്ധീകരിച്ചത്.
നാല് ദിവസത്തെ സന്ദർശനമാണ് ഏജൻസി വാഗ്ദാനം ചെയ്യുന്നത്. പ്യൊൻഗ്യാങ്ങിലും സ്‌കൈ (Ski) റിസോർട്ടിലുമായി ഒൻപത് വിശ്രമ കേന്ദ്രങ്ങളും ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
