ഗുരുവായൂർ മോദി കൺട്രോളിൽ

At Malayalam
1 Min Read

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തും. ഇത് പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം 17ന് നടക്കേണ്ട 48 വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തി. 17ന് രാവിലെ ആറുമണിക്കും ഒൻപതുമണിക്കും ഇടയിൽ നിശ്ചയിച്ചിരുന്ന വിവാഹങ്ങളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. ഈ സമയം നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ പുലർച്ചെ അഞ്ചിനും ആറിനും ഇടയിൽ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

17ന് രാവിലെ ആറുമണിക്കും ഒൻപതുമണിക്കും ഇടയിൽ ക്ഷേത്രത്തിൽ മറ്റ് വിവാഹങ്ങൾ നടക്കില്ല. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർ പോലീസ് നൽകുന്ന പ്രത്യേക പാസ് എടുക്കണമെന്ന് നിർദേശമുണ്ട്. വിവാഹസംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി. ഇതേ ദിവസം രാവിലെ ചോറൂണിനും തുലാഭാരത്തിനും അനുമതി ഉണ്ടാകില്ല. 17ന് 65 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത്.

Share This Article
Leave a comment