കൽക്കരി ഖനിയിൽ അപകടം; മരണം എട്ട്

At Malayalam
0 Min Read

ചൈനയിൽ പിൻഗ്ദിൻഗ്ഷാൻ നഗത്തിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഹെനാൻ പ്രവിശ്യയിലെ നഗരത്തിലെ ടിയാനൻ കോൾ മൈനിങ് കമ്പനി ലിമിറ്റഡിന്റെ ഖനിയിലാണ് അപകടമുണ്ടായത്. സംഭവ സമയത്ത് 425 തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇതിൽ 380 പേരെ സുരക്ഷിതമായി കണ്ടെത്തി. കൽക്കരിയും വാതകവും ചേർന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. 45 പേരെ കാണാതായെന്നായിരുന്നു ആദ്യ റിപ്പോർട്ട്. ഇതിൽ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചു. എട്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

Share This Article
Leave a comment