ലോകം നെഞ്ചിലേറ്റിയ ഇന്ത്യൻ ഡെസേര്‍ട്ടുകള്‍

At Malayalam
2 Min Read

ലോകത്ത് ഏറ്റവും മികച്ച ഡെസേര്‍ട്ടുകള്‍ കിട്ടുന്ന നൂറു സ്ഥലങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയിലെ പത്തു സ്പോട്ടുകള്‍. ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കിയ 2023-24 ലെ ലിസ്റ്റിലാണ് ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


ലിസ്ബൺ, ഇസ്തംബൂൾ, വിയന്ന എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. പൂണെയിലെ കയാനി ബേക്കറി (18-ാം സ്ഥാനം), കൊൽക്കത്തയിലെ കെസി ദാസ് (25-ാം സ്ഥാനം), കൊൽക്കത്തയിലെ ഫ്ലൂറിസ് (26-ാം സ്ഥാനം), ഹൈദരാബാദിലെ കറാച്ചി ബേക്കറി (29), കൊല്‍ക്കത്തയിലെ ബി ആന്‍ഡ്‌ ആര്‍ മുള്ളിക്ക്(37-ാം സ്ഥാനം), മുംബൈയിലെ കെ രുസ്തം ആന്‍ഡ്‌ കോ(49-ാം സ്ഥാനം) എന്നിവർ മികച്ച 50-ൽ ഇടംപിടിച്ചിട്ടുണ്ട്.

- Advertisement -

ഇവ മാത്രമല്ല, ന്യൂഡൽഹിയിലെ കുരേമല്‍സ് കുൽഫി 67-ാം സ്ഥാനവും ലഖ്‌നൗവിലെ പ്രകാശ് കുൽഫി 77-ാം സ്ഥാനവും പൂണെയിലെ ചിതാലെ ബന്ധു 85-ാം സ്ഥാനവും ന്യൂഡൽഹിയിലെ ജലേബി വാല 93-ാം സ്ഥാനവും നേടി.

ഈ ഓരോ സ്ഥാപനങ്ങളിലെയും പേരിനൊപ്പം അവിടുത്തെ ഏറ്റവും പ്രശസ്തമായ വിഭവത്തിന്‍റെ പേരും ടേസ്റ്റ് അറ്റ്‌ലസ് നല്‍കിയിട്ടുണ്ട്. അവ താഴെപ്പറയുന്നവയാണ്.


കെസി ദാസ് – രസഗുളഫ്ലൂറിസ് – റം ബോള്‍സ്കയാനി ബേക്കറി – മാവ കേക്ക്കറാച്ചി ബേക്കറി – ഫ്രൂട്ട് ബിസ്ക്കറ്റ്സ്ബി ആന്‍ഡ്‌ ആര്‍ മുള്ളിക്ക് – സന്ദേശ്കെ രുസ്തം ആന്‍ഡ്‌ കോ – ഐസ്ക്രീം സാന്‍ഡ്വിച്ച്കുരേമല്‍സ് കുൽഫി – കുൽഫിപ്രകാശ് കുൽഫി – കുൽഫി ഫലൂദചിതാലെ ബന്ധു – ബകാര്‍വാഡിജലേബി വാല – ജിലേബി

- Advertisement -

ഇതിന് മുൻപ്, ലോകത്തിലെ ഏറ്റവും ഐതിഹാസികമായ 100 റസ്റ്ററന്റുകളുടെ പട്ടികയും ടേസ്റ്റ് അറ്റ്‌ലസ് പങ്കിട്ടിരുന്നു. 6 ഇന്ത്യൻ റസ്റ്ററന്റുകൾ അതിൽ ഉള്‍പ്പെട്ടു. കോഴിക്കോട്ടെ പാരഗണും ലഖ്‌നൗവിലെ തുണ്ടേ കബാബിയും കൊൽക്കത്തയിലെ പീറ്റർ ക്യാറ്റും ആദ്യ 10 ൽ ഇടംനേടി.

- Advertisement -

2023-24 ലെ ടേസ്റ്റ് അറ്റ്‌ലസ് അവാർഡുകൾ ഇന്ത്യൻ പാചകരീതിയെ മറ്റ് രീതികളിലും അംഗീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളിൽ ബട്ടർ ഗാർലിക് നാൻ 7-ാം സ്ഥാനത്തെത്തി, ടിക്കയും തന്തൂരിയും യഥാക്രമം 47-ഉം 48-ഉം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള ഭക്ഷണ നഗരങ്ങളിലും നിരവധി ഇന്ത്യൻ സ്ഥലങ്ങള്‍ ഉള്‍പ്പെട്ടു .

Share This Article
Leave a comment