ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നിവ ഒന്നാം സ്ഥാനം നേടി. ഈ പാസ്സ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 194 രാജ്യങ്ങളിൽ യാത്ര ചെയ്യാം. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ പൗരന്മാർക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്‌പോർട്ട് പട്ടികയിൽ 80-ാം സ്ഥാനത്താണ്. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്.
ഫിൻലൻഡും സ്വീഡനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനത്ത്. 193 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ചെയ്യാം. ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനത്തെത്തി.പാസ്‌പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത് ആധിപത്യം പുലർത്തിയിരുന്നത്. വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാനം.