യുകെയിലേക്കും യൂറോപ്പിലേക്കും ഫ്രീ റിക്രൂട്ട്മെന്റ്

At Malayalam
1 Min Read

വിദേശ ജോലി തേടുന്ന മലയാളികൾക്ക് സൗജന്യ റിക്രൂട്ട്മെന്റ് അവസരമൊരുക്കി കേരള സർക്കാരിന്റെ വിദേശ തൊഴിൽ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡെപെക്. യൂറോപ്പ്, യുകെ എന്നീ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകാൻ ലക്ഷക്കണക്കിന് രൂപയാണ് സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. എന്നാൽ ഇപ്പോൾ വിദേശത്തേക്ക് പോകാൻ സൗജന്യമായി ഒഡെപെകിലൂടെ നിങ്ങൾക്ക് സാധിക്കും.ഗർഫ് രാജ്യങ്ങൾ, മാലിദ്വീപ്, യു.കെ, ജർമ്മനി, ബെൽജിയം, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഒഡെപെക് വഴി ജോലി ലഭിക്കുക.

ഇതിന് പുറമെ വിദേശ രാജ്യങ്ങളിൽ പഠിച്ച് ഉന്നത ബിരുദവും ബിരുദാനന്തര ബിരുദവും നേടാനും തുടർന്ന് വിദേശത്ത് തന്നെ ഉന്നത ജോലി ഉറപ്പാക്കുന്നതിനുമായി ‘സ്റ്റഡി എബ്രോഡ്’ എന്ന പുതിയ പദ്ധതി കൂടി ഒഡെപെക് ആവിഷ്കരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിദേശ ഭാഷ നൈപുണ്യ പരിശീലനവും ഒഡെപെക് നൽകും. തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട്, ന്യൂഡൽഹി എന്നിവിടങ്ങളിൽ ഭാഷാപരിശീലന കേന്ദ്രങ്ങളും ഒഡെപെകിന്റെ കീഴിൽ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളാണ് നൽകി വരുന്നത്.

ഒഡേപെകിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. തുടർന്ന് ബയോഡാറ്റ അപ്ലോഡ് ചെയ്യുകയോ ഒഡേപെകിന്റെ ബയോഡാറ്റ് ഫോം പൂരിപ്പിക്കുകയോ വേണം. തുടർന്ന് രജിസ്റ്റേർഡ് മെയിലിലേക്ക് നോട്ടിഫിക്കേഷൻ എത്തും. ഒഡേപെകിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയും തൊഴിൽ അവസരങ്ങളെ കുറിച്ചറിയാം.

Share This Article
Leave a comment