കാർഷിക സർവ്വകലാശാല പ്ലാനിങ് ഡയറക്ടർ ഡോ: അനി എസ് ദാസ് അന്തരിച്ചു.ദൂരദർശനിൽ തത്സമയ പരിപാടിക്കിടെ ആയിരുന്നു കുഴഞ്ഞു വീണുള്ള മരണം.മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്.