9-ാംക്ലാസുകാരി പ്രസവിച്ചു

At Malayalam
0 Min Read

വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഒൻപതാം ക്ലാസുകാരിയെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. പെൺകുട്ടി പൂർണ്ണ ഗർഭിണി, പിന്നാലെ പ്രസവം. കർണ്ണാടകയിലെ ചിക്ബല്ലാപൂരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചത്.

ചൊവ്വാഴ്ച വയറുവേ​ദനയെ തുട‌‌ർന്ന് ബഗേപ്പള്ളി ജില്ലാ ആശുപത്രിയിലെത്തിയ 14 കാരിയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടർമാർ പറയുമ്പോഴാണ് സ്കൂൾ അധികൃതരും വീട്ടുകാരുമടക്കം പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന വിവരം അറിയുന്നത്. സംഭവത്തിൽ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിന്‍റെ വാർഡൻ നിവേദിതയെ അധികൃത‌ർ സസ്പന്റ് ചെയ്തു.പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Article
Leave a comment