പ്രാഥമിക വിദ്യാലയം തൊട്ട് ഹയർ സെക്കന്ററി വരെയും തുടർന്ന് പിഎസ്സി പരീക്ഷാ പരിശീലനത്തിനും മലപ്പുറം നഗരസഭയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ ഇനി ഫീസ് നൽകേണ്ടിവരില്ല. രാജ്യത്തെ ആദ്യത്തെ ഫീസ് ഫ്രീ നഗരസഭയാകാൻ മലപ്പുറം ഒരുങ്ങുന്നു. നഗരസഭാ പ്രദേശത്തെ ഗവൺമെന്റ്, എയ്ഡഡ് മേഖലയിലെ യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്റിറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ഫീസുകൾ നഗരസഭ നൽകും. നഗരസഭയുടെ പദ്ധതിയിൾ ഉൾപ്പെടുത്തിയാണ് ഫീസ് നൽകുക. പി എസ് സി പരീക്ഷാ പരിശീലനവും നഗര സഭയുടെ നേതൃത്വത്തിൽ നൽകും.