ഈ വർഷത്തെ ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന് നടക്കും.ധനമന്ത്രി കെഎൻ ബാലഗോപാലാൽ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക അവലോകന റിപ്പോർട്ട് ഫെബ്രുവരി നാലിന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
25ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. ബജറ്റിൻമേലുള്ള ചർച്ച ഫെബ്രുവരി 12, 13, 14 തീയതികളിൽ നടക്കും. ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. സർക്കാരിൽ പുതുതായി രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിത്. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ നിയമസഭയിലെത്തും.
