കേരളത്തിൽ പെട്രോൾ പാമ്പുകളിൽ ഡിജിറ്റൽ ഇടപാടുകൾ നിർത്തിവെയ്ക്കാൻ പമ്പ് ഉടമകൾ നിർബന്ധിതരാകുന്നുവെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്. ഡിജിറ്റൽ ഇടപാടുകൾ ചെയ്യാനെടുക്കുന്ന സമയം ഉപഭോക്താക്കൾ ക്ഷമ കാണിക്കാത്തത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും സംഘടന പറയുന്നു. ബാങ്കിൻ്റെയും മറ്റ് സാങ്കേതിക തകരാറുമൂലവും പെട്രോൾ പമ്പുകളിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കവും സംഘർഷവും പതിവാണ്.
സംസ്ഥാനത്തെ ഓരോ പമ്പിലും നടക്കുന്ന കച്ചവടത്തിന്റെ 70 ശതമാനവും ഡിജിറ്റൽ ഇടപാടുകളാണ്. പാമ്പുകളിൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനായുള്ള നിയമനിർമാണം നടത്തണമെന്നും, കൂടാതെ പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ പമ്പുകളുടെ പ്രവർത്തനം പ്രയാസകരമാകുമെന്ന് ഓൾ കേരള ഫെഡറേഷൻ അറിയിച്ചു.