ഭയപ്പെടുത്തി ഭ്രമയുഗം ടീസർ

At Malayalam
1 Min Read

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗ’ത്തിൻ്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകരും മലയാള സിനിമ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം.ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ടീസർ മുഴുവനായും പുറത്തിറക്കിയിരിക്കുന്നത്.

‘കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല, അത് തിരിഞ്ഞും മറിഞ്ഞും ഒഴുകും’ എന്ന സംഭാഷണത്തിൽ ആരംഭിക്കുന്ന ടീസർ പഴക്കം ചെന്ന ഒരു മനയുടെ പടിപ്പുരയിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

ദുരൂഹതകൾ ഒളിപ്പിക്കുന്ന സിനിമയാണ് ‘ഭ്രമയുഗം’ എന്ന സൂചനകളാണ് ടീസർ സമ്മാനിക്കുന്നത്. 2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻ്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment