‘ഇന്ത്യവിന്‍ മാപെരും നടികൻ’

At Malayalam
1 Min Read

‘അബ്രഹാം ഓസ്‍ലര്‍’എന്ന ജയറാം ചിത്രം വ്യാഴാഴ്ചയാണ് തീയറ്ററുകളില്‍ എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണനാണ്. അതിനാല്‍ തന്നെ മികച്ചൊരു ത്രില്ലര്‍ പ്രതീക്ഷിച്ച് തീയറ്റിലെത്തുന്ന പ്രേക്ഷകരെ ചിത്രം നിരാശരാക്കുന്നില്ലെന്നാണ് ആദ്യ  വിവരം. അതേ സമയം ചിത്രത്തില്‍ മമ്മൂട്ടിയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കും ഇന്ന് തീയറ്ററില്‍ അവസാനമായി
‘മമ്മൂക്കയുടെ എൻട്രിയിൽ തീയറ്റർ വെടിക്കും’, എന്നാണ് പ്രമോഷൻ അഭിമുഖത്തിനിടെ ജയറാം പറഞ്ഞത്. ഇത് ശരിവയ്ക്കുന്ന മാസ് ഇൻട്രോയണ് ചിത്രത്തില്‍ മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങള്‍ പറയുന്നത്. പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നുതന്നെ അക്കാര്യം വ്യക്തവുമാണ്. ‘തീയറ്ററുകൾ പൂരപ്പറമ്പാക്കിയുള്ള ദ മെ​ഗാ എൻട്രി’ എന്നാണ് മമ്മൂട്ടിയുടെ വരവിനെ കുറിച്ച് ആരാധകർ പറയുന്നത്. 

എന്തായാലും ചിത്രം ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. ‘ഇന്ത്യവിന്‍ മാപെരും നടികന്‍ മമ്മൂട്ടി’ എന്ന് എഴുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. 
അതേസമയം, ഓസ്‍ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയറാമിന്റെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവാണ് സിനിമയെന്ന് പ്രേക്ഷകർ പറയുന്നു. മുൻപും ജയറാം പൊലീസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രം എന്നും സ്പെഷ്യൽ ആയിരിക്കുമെന്നും ഇവർ പറയുന്നു. 

- Advertisement -

ജഗദീഷിന്‍റെ മറ്റൊരു മികച്ച കഥാപാത്രം കൂടിയാണ് ചിത്രത്തിലേത്. ചിത്രത്തിന്റെ ടെക്കിനിക്കൽ വശത്തിനും ക്യാമറയ്ക്കും ബിജിഎമ്മിനും സം​ഗീതത്തിനും എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 
അതേ സമയം  ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ചിത്രത്തിന്‍റെ സംവിധായകന്‍ മിഥുന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘എബ്രഹാം ഓസ്‌ലരിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കു നന്ദി..ഓസ്‍ലറെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടൻ മമ്മുക്കയ്ക്കും നന്ദി’ എന്നാണ് മിഥുന്‍ കുറിച്ചത്. 

Share This Article
Leave a comment