പി.എസ്.സി നടത്തുന്ന അഭിമുഖം, ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയ്ക്ക് ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ഇനിമുതൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കും.
ഈ മാസം 10 മുതൽ നടത്തുന്ന അഭിമുഖം, 16 മുതൽ നടത്തുന്ന കായികക്ഷമതാ പരീക്ഷ, 24 മുതൽ നടത്തുന്ന ഒറ്റത്തവണ സർട്ടിഫിക്കറ്റ് പരിശോധന എന്നിവയ്ക്കാണ് ഈ സംവിധാനം ഉപയോഗിക്കുക. പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്താൻ കഴിയുക. അല്ലാത്തവരുടെ ഐഡന്റിറ്റി പരിശോധന നിലവിലുള്ള രീതിയിൽ തുടരും.