മരണപ്പെട്ട പെൺമക്കൾക്കും പാരമ്പര്യസ്വത്തിൽ തുല്യാവകാശം

At Malayalam
1 Min Read

പരമ്പരസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ആവർത്തിച്ച് കർണാടക ഹൈക്കോടതി. പൂർവ്വിക സ്വത്തിന്റെ വിഹിതം മരിച്ച പെൺമക്കൾക്ക് നൽകാതിരിക്കുന്നത് ഭരണഘടനയുടെ സമത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. തുല്യപങ്കാളിത്തം മരിച്ച പെൺമക്കൾക്കും ഉറപ്പാക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു. നർഗുണ്ട താലൂക്കിലെ ചന്നബസപ്പ ഹോസ്മണി എന്ന ആളുടെ ഹർജിയിലാണ് ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദം അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിൻ്റെ വിധി.

പെൺമക്കൾക്ക് പാരമ്പര്യ സ്വത്തിൽ അവകാശമുണ്ടെന്ന ഗഡക് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കർണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മകൻ മരിച്ചാൽ സ്വത്തിൽ അവകാശം ഉള്ളത് പോലെ തന്നെ മകൾക്കും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എങ്ങനെയാണ് മകൾ മരിച്ചതെന്ന കാര്യംപോലും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതില്ലെന്നും വീനിത ശർമ്മയുടെ കേസിലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു.

Share This Article
Leave a comment