62-ാമത് സ്കൂൾ കലോത്സവത്തിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂരിന് കിരീടം. 952 പോയിന്‍റോടെയാണ് കണ്ണൂർ വിജയം നേടിയത്. കോഴിക്കോട് 949 പോയിന്‍റ് ലഭിച്ച് രണ്ടാം സ്ഥാനത്തായി. 2000ൽ പാലക്കാട് നടന്ന കലോത്സവത്തിലാണ് കണ്ണൂർ അവസാനമായി ചമ്പ്യൻമാരായത്. ആദ്യ നാല് ദിവസവും ആധിപത്യം പുലർത്തിയത് കണ്ണൂർ ആണെങ്കിലും ഇന്നലെ രാത്രിയോടെ കോഴിക്കോട് ഒന്നാമതെത്തിയിരുന്നു.
അവസാന ദിനം കിരീടം ഉറപ്പിച്ച് മുന്നേറിയെങ്കിലും കോഴിക്കോട് അവസാന മത്സരയിനങ്ങളിൽ നടത്തിയ മുന്നേറ്റത്തിലൂടെ കണ്ണൂർ നാലാം തവണ കലോത്സവത്തിൽ കിരീടം നേടുകയായിരുന്നു. സമാപന ദിവസം പത്ത് മത്സരങ്ങളാണ് ബാക്കിയുണ്ടായിരുന്നത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകൾ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയുമുണ്ടാകും.