സംസ്ഥാനത്ത് വെളുത്തുള്ളി വില സർവകാല റെക്കോഡിൽ

At Malayalam
0 Min Read

സംസ്ഥാനത്ത് വെളുത്തുള്ളി വില സർവകാല റെക്കോഡിൽ. കിലോയ്ക്ക് 260 മുതൽ 300 വരെയാണ് വില. ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്. വില ഉയർന്നത് അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാവ്യതിയാനം മൂലമാണെന്നാണ് റിപ്പോർട്ട്.

കൃഷി നാശവും വിളവെടുപ്പ് വൈകുന്നതും വില വർധനയ്ക്ക് കാരണമാകുന്നുണ്ട്. മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാൽ കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.

Share This Article
Leave a comment