കാട്ടാക്കടയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടികൊണ്ടു പോകാൻ ശ്രമം നടന്നു.പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കുറകോണം, ലിജി ഭവനിൽ സുജ-വിജയകുമാർ ദമ്പതികളുടെ മകളായ വിദ്യ വി.എസിനെയാണ്(10) തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്‍റെ നടുവിലെ മുറിയിൽ അമ്മൂമ്മ വിജയകുമാരിയ്ക്കൊപ്പം വിദ്യയും, അനുജൻ വൈഷണവും ഉറങ്ങുകയായിരുന്നു. കുട്ടിയെ തട്ടിയെടുക്കാൻ നോക്കിയപ്പോൾ കുഞ്ഞ് നിലവിളിച്ചതിനെ തുടർന്ന് ഇയാൾ കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ പിതാവ് വിജയകുമാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളുടെ മുഖം വ്യക്തമായിരുന്നില്ലെന്നും വിജയകുമാർ പറയുന്നു. കറുത്ത പാന്‍റും കാക്കി ഷർട്ട് ധരിച്ച ആളാണ് കുഞ്ഞഇനെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചതെന്നും വിജയകുമാർ പറഞ്ഞു
