വെസ്റ്റിൻഡീസും യു.എസ്.എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പും മത്സരക്രമവുമായി. ജൂൺ 1ന് ആതിഥേയരായ യു.എസും കാനഡയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം.
ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. ജൂൺ 9ന് ന്യൂയോർക്കിലാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഗ്രൂപ്പ് എയിൽ ഇന്ത്യയേയും പാകിസ്ഥാനേയും കൂടാതെ യു.എസ്, കാനഡ, അയർലൻഡ് എന്നീ ടീമുകളാണ് ഉള്ളത്.
20 ടീമുകൾ അണി നിരക്കുന്ന ആദ്യ ട്വന്റി-20 ലോകകപ്പാണിത്. 5 ടീമുകൾ വീതമുള്ള (എ,ബി,സി,ഡി ) 4 ഗ്രൂപ്പുകളാക്കി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടത്തുന്നത്. എല്ലാ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിൽ കടക്കും. സൂപ്പർ എട്ടിൽ നിന്ന് നാല് ടീമുകൾ സെമിയിലെത്തും.ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ.
ഗ്രൂപ്പുകൾ ഇങ്ങനെ
ഗ്രൂപ്പ് എ– ഇന്ത്യ, പാകിസ്ഥാൻ,അയർലൻഡ്, കാനഡ,യു.എസ്.എ
ഗ്രൂപ്പ് ബി– ഇംഗ്ലണ്ട്,ഓസ്ട്രേലിയ, നിമീബിയ, സ്കോട്ട്‌ലൻഡ്,ഒമാൻ
ഗ്രൂപ്പ് സി– ന്യൂസിലൻഡ്, വെസ്റ്റിൻഡീസ്, അഫ്ഗാനിസ്ഥാൻ,ഉഗാണ്ട,പാപുവ ന്യൂഗിനിയ
ഗ്രൂപ്പ് ഡി– ദക്ഷിണാഫ്രിക്ക, ശ്രീലങ്ക,ബംഗ്ലാദേശ്,നെതർലൻഡ്സ്, നേപ്പാൾ.
