മോഹൻലാൽ – പൃഥിരാജ് കൂട്ടുകെട്ടിൽ പിറക്കുന്ന എമ്പുരാൻ പ്രേക്ഷകർ കാത്തിരിക്കുന്ന വമ്പൻ ചിത്രമാണ്. മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റായ ലൂസിഫറിന്റെ തുടർച്ചയാണ് എമ്പുരാൻ എന്നാണ് ചിത്രത്തിന്റെ എഴുത്തുകാരനും നടനുമായ മുരളി ഗോപിയും സംവിധായകൻ പൃഥ്വിയും പറഞ്ഞിട്ടുള്ളത്. ഇടക്കാലത്ത് ദുല്‍ഖർ സൽമാൻ എമ്പുരാനിൽ മോഹൻലാലിനൊപ്പമുണ്ടാകും എന്നൊരു പ്രചരണവുമുണ്ടായി.
ഈ വിഷയത്തിൽ പൃഥ്വിരാജ് നേരിട്ടു തന്നെ മറുപടി നൽകിയതാണിപ്പോൾ ചർച്ച.
ആരൊക്കെയാവും എമ്പുരാനിലുണ്ടാവുക എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. മോഹൻലാല്‍ ഉണ്ട് എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു ; ഇപ്പോഴും അതു മാത്രമേ പറയാനുള്ളു എന്നാണ് പൃഥ്വിരാജ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ദുല്‍ഖറിനൊപ്പം മലയാളത്തിൽ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട് , ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകാനാണ് സാധ്യത. രണ്ടു പേരെയും ഒരുമിച്ച് കാണാൻ സിനിമാ പ്രേമികളും ആഗ്രഹിക്കുന്നുണ്ടാക്കാം. അത്തരത്തിലുള്ള ഒരു കഥയും മറ്റു സംവിധാനങ്ങളും ഒത്തു വന്നാൽ ഞങ്ങൾ തീർച്ചയായും ഒന്നിക്കും എന്നും പൃഥ്വിരാജ് പറഞ്ഞു.
സലാർ ആണ് പൃഥ്വിരാജിന്റെ പ്രദര്‍ശനത്തിലുള്ള ചിത്രം.പ്രഭാസിനൊപ്പമാണ് സലാറില്‍ പൃഥ്വിരാജ് അഭിനയിച്ചിരിക്കുന്നത്. പ്രശാന്ത് നീലിനൊപ്പം പ്രഭാസും പൃഥ്വിരാജുമെത്തിയ ചിത്രം വൻ വിജയമായി.