ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമായി തുടരുകയാണ്. കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 22,600 കടന്നു. നുസൈറത്ത്, മഘാസി, ബുറെയ്ജ് അഭയാർത്ഥി ക്യാമ്പുകളിൽ ബോംബാക്രമണം രൂക്ഷമായി.
ഇതിനിടെ, ഇസ്രയേലിനെതിരെ ലെബനൻ യു.എൻ സുരക്ഷാ സമിതിയിൽ ഔദ്യോഗിക പരാതി ഫയൽ ചെയ്തു.ചൊവ്വാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉപ തലവൻ സാലേഹ് അൽ – അരൂരി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ആറ് മിസൈലുകൾ രാജ്യത്ത് പതിച്ചെന്ന് ലെബനൻ പറയുന്നു.