ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ഒലിവറും മക്കളും വിമാനാപകടത്തിൽ മരിച്ചു

At Malayalam
1 Min Read

ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം കരീബിയൻ കടലിൽ പതിച്ചതായി ലോക്കൽ പോലീസ് പറഞ്ഞു. ക്രിസ്റ്റ്യൻ ഒലിവറിന്റെ മക്കളായ അന്നിക് (12), മഡിറ്റ (10) എന്നിവരും പൈലറ്റും അപകടത്തിൽ മരിച്ചു. സെന്‍റ് വിൻസെന്‍റിലെ ബെക്വിയ വിമാനത്താവളത്തിൽ നിന്ന് ഗ്രനേഡൈൻസിലേക്കാണ് വിമാനം പുറപ്പെട്ടത്. അവധി ആഘോഷിക്കാനാണ് താരവും കുടുംബവും ബെക്വിയയിലെത്തിയത്.

അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകർക്ക് വിമാനം പതിച്ച സ്ഥലത്ത് എത്താൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറുപതിലേറെ സിനിമകളിലും ടിവി ഷോകളിലും ക്രിസ്റ്റ്യന്‍ ഒലിവര്‍ വേഷമിട്ടിട്ടുണ്ട്. 2006ൽ ജോർജ് ക്ലൂണിക്കൊപ്പം ദ് ഗുഡ് ജർമൻ എന്ന ചിത്രത്തിലൂടെയാണ് ക്രിസ്റ്റ്യൻ ഒലിവറിന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 2008ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി ചിത്രമായ ‘സ്പീഡ് റേസറി’ലൂടെയാണ് താരം ശ്രദ്ധ നേടിയത്. ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം ക്രിസ്റ്റ്യൻ ഒലിവർ അഭിനയിച്ചിട്ടുണ്ട്.

Share This Article
Leave a comment