അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; സംഭവം പുറത്തറിഞ്ഞത് ബാലാവകാശ കമ്മീഷൻ സന്ദർശനത്തിനിടെ

At Malayalam
0 Min Read

ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്. ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെയാണ് അനാഥാലയത്തിൽ നിന്ന് കാണാതായത്. സംഭവത്തിൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തു. മാനേജർ അനിൽ മാത്യുവിനെതിരെയാണ് കേസെടുത്തത്.

അനാഥാലയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തിയതോടെ സംഭവം പുറത്തറിഞ്ഞത്. 26 പെൺകുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇടപെടൽ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൌഹാനും രംഗത്തെത്തി. 

- Advertisement -
Share This Article
Leave a comment