മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സമ്പൂർണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നു രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടത്. ലോഗിനിൽ വിശദവിവരങ്ങൾ ലഭ്യമാണ്. 12ന് മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ മാറ്റം അനുവദിക്കില്ലെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചു.