വീഗൻ ലെതർ ഫിനിഷ്, സ്‌നാപ്ഡ്രാഗൺ 695 SoC; മോട്ടോ-G34 5ജി ഇന്ത്യൻ വിപണിയിൽ

At Malayalam
1 Min Read

മോട്ടോ G34 5G സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചതായി മോട്ടറോള സ്ഥിരീകരിച്ചു. ജനുവരി 9- ന് സ്മാർട്ട്‌ഫോൺ വിപണിയിൽ എത്താൻ തയ്യാറായി കഴിഞ്ഞു. മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും ഫോൺ ലഭ്യമാകും. ബജറ്റ് മോട്ടറോള ഫോണിലെ വീഗൻ ലെതർ ഫിനിഷും സ്‌നാപ്ഡ്രാഗൺ 695 SoC യുമാണ് പ്രത്യേകത. ചൈനീസ് വിപണിയിൽ 2023 ഡിസംബറിൽ മോട്ടോ G34 5ജി പുറത്തിറക്കി.

ചൈനയിൽ, Moto G34 5G 8GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് CNY 999 (ഏകദേശം 11,600 രൂപ) ന് ലഭ്യമാണ്. പുതിയ മോട്ടറോള ഫോണിന് ഇന്ത്യയിൽ ഏകദേശം 15,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഉള്ള വേരിയന്റുകൾ ലഭ്യമാകും. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റും വിപണിയിലെത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇന്ത്യൻ വിപണിയിലെ വില വെളിപ്പെടുത്തിയിട്ടില്ല. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഫ്ലിപ്പ്കാർട്ട് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നത്. മോട്ടോ G34 5G ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 695 SoC ആണ് നൽകുന്നത്. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്തുന്ന വെർച്വൽ റാം ആണ് ശ്രദ്ധേയമായ സവിശേഷത. സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റുള്ള ഏറ്റവും വേഗതയേറിയ 5G ഹാൻഡ്‌സെറ്റാണ് ഇതെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസറും ഫീച്ചർ ചെയ്യുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് Moto G34 5ജിയിലുള്ളത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി അറ്റ്‌മോസോടുകൂടിയ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, IP52-റേറ്റഡ് ബിൽഡ് എന്നീ അധിക ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള 5,000mAh ബാറ്ററിയുമുണ്ട്.

Share This Article
Leave a comment