പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി റെഡ്മി നോട്ട് 13 സീരിസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. Redmi Note 13, Redmi Note 13 Pro, Redmi Note 13 Pro+ എന്നിങ്ങനെ 3 ഫോണുകൾ അടങ്ങുന്ന റെഡ്മി നോട്ട്-13 5ജി സീരീസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ജനുവരി 15 ന് നടക്കാനിരിക്കുന്ന ആഗോള ലോഞ്ച് ഇവന്റിന് മുന്നോടിയായാണ് റെഡ്മി നോട്ട് 13 5 ജി സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.റെഡ്മി നോട്ട് 13 5G സീരീസിന്റെ ലോഞ്ച് ഇപ്പോൾ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വിഭാഗത്തിലെ മത്സരം ചൂടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, വരും മാസങ്ങളിൽ Realme 12 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് സ്ക്രീനുകളാണ് പുതിയ മോഡലുകലാണ് ഏറ്റവും വലിയ പ്രത്യേകത. 16-മെഗാപിക്സൽ സെൽഫി ക്യാമറയും, 200 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7200-അൾട്രാ ചിപ്സെറ്റാണ് റെഡ്മി നോട്ട് 13 പ്രോ+ 5G നൽകുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റുകൾക്ക് മൂന്ന് OS അപ്ഗ്രേഡുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മൂന്ന് ഹാൻഡ്സെറ്റുകളും ജനുവരി 10 ന് വിൽപ്പനയ്ക്കെത്തും. കൂടാതെ Flipkart, Mi.com, മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി വാങ്ങാം.
പുതിയ റെഡ്മി നോട്ട് 13 സീരീസ് സ്മാർട്ട്ഫോണുകൾ ഹൈപ്പർ ഒഎസിൽ പ്രീലോഡ് ചെയ്തിട്ടില്ലെങ്കിലും, പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ ഉടൻ തന്നെ ഹൈപ്പർ ഒഎസ് അപ്ഡേറ്റുമായി വരുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. 6GB RAM/128GB ROM, 8GB RAM/256GB ROM, 12GB RAM/256GB ROM എന്നീ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ റെഡ്മി നോട്ട് 13 ലഭ്യമാകും. യഥാക്രമം 25,999 രൂപ, 27,999 രൂപ , 29,999 രൂപ എന്നിങ്ങനെയാണ് വില. ആർട്ടിക് വൈറ്റ്, കോറൽ പർപ്പിൾ, മിഡ്നൈറ്റ് ബ്ലാക്ക് എന്നി നിറങ്ങളിൽ ലഭ്യമാണ്. റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഫ്യൂഷൻ വൈറ്റ്, ഫ്യൂഷൻ പർപ്പിൾ, ഫ്യൂഷൻ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് വരുന്നത്. മൂന്ന് വേരിയൻ്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. യഥാക്രമം 31,999 രൂപ , 33,999 രൂപ , 35,999 രൂപ എന്നിങ്ങനെയാണ് വില.
