തിരുവനന്തപുരം വെള്ളനാട്ടിൽ ഒരു വയസുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊല്ലപ്പെടുത്തി. ഉറിയാക്കോട് സ്വദേശി സിന്ധുവിന്റെയും ശ്രീകണ്ഠന്റെയും ഒരുവയസുള്ള ആൺ കുട്ടിയാണ് കൊല്ലപെട്ടത്. സിന്ധുവിന്റെ മനസികാസ്വാസ്ഥ്യമുള്ള സഹോദരി മഞ്ജു ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കൊലപാതക ശേഷം മഞ്ജു സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു.കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിൽശാല പൊലീസ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്‍റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു.