ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് കുത്തേറ്റു

At Malayalam
1 Min Read

ദക്ഷിണ കൊറിയയുടെ പ്രതിപക്ഷ നേതാവും ഡമോക്രാറ്റിക് പാർട്ടി നേതാവുമായ ലീ ജേ മ്യുങ്ങിന് കുത്തേറ്റു. ബുഷൻ വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച് കാറിനടുത്തേക്ക് പോകുമ്പോളായിരുന്നു സംഭവം.

ലീ ജേ മ്യുങ്ങിന് അടുക്കൽ ഒരാളെത്തി ഓട്ടോഗ്രാഫ് ചോദിച്ചു. ശേഷം ലീയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ ലീ നിലത്തുവീണു. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥർ അക്രമിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ശേഷം ലീയെ ആംബുലൻസിൽ കയറ്റി സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. രക്തസ്രാവമുണ്ടായെങ്കിലും ബോധം നഷ്ടമായിരുന്നില്ല. പിന്നീട് ഹെലികോപ്റ്ററിൽ അദ്ദേഹത്തെ പുസാൻ നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

സംഭവത്തിന് തൊട്ട് മുമ്പ് ലീ ജേ മ്യുങ്ങ് ആൾക്കൂട്ടത്തോട് സംസാരിക്കുന്നതടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലീ നിലത്ത് കിടക്കുന്നതും സഹായികൾ കഴുത്തിൽ തൂവാല കൊണ്ട് അമർത്തിപ്പിടിക്കുന്നതുമായ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴുത്തിന്റെ ഇടത് ഭാഗത്താണ് കുത്തേറ്റത്. ആശുപത്രിയിൽ ചിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.

- Advertisement -

Share This Article
Leave a comment