മോഡൽ ഹോട്ടലിൽ വെടിയേറ്റു മരിച്ചു

At Malayalam
1 Min Read
Former model Divya Pahuja was shot dead in the hotel.

ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ മോഡലുമായ യുവതി ഹോട്ടലില്‍ വെടിയേറ്റു മരിച്ചു. ഗുരുഗ്രാം സ്വദേശിയായ ദിവ്യ പഹൂജ(27)യാണ് കൊല്ലപ്പെട്ടത്. ‘വ്യാജ’ ഏറ്റുമുട്ടലിൽ സന്ദീപ് ഗദോലി കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയാണ് ദിവ്യ പഹുജ. കേസിൽ ഏഴു വർഷം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ പുറത്തിറങ്ങിയത്.

ഡൽഹിയിലെ വ്യവസായിയും ദിവ്യ പഹുജ കൊല്ലപ്പെട്ട ഹോട്ടലിന്റെ ഉടമയുമായ അഭിജിത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവരുടെ സഹോദരി ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ അഭിജിത്തിനൊപ്പം പുറത്തിറങ്ങിയ പഹുജയെ പിന്നീട് കണ്ടിട്ടില്ലെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. ഫോണും നിശ്ചലമായി. ഇതോടെ അഭിജിത്തിനെ വിളിച്ചെന്നും അയാൾ പഹുജയെ കുറിച്ച് വിവരം തരാൻ വിസമ്മതിച്ചെന്നും സഹോദരി ആരോപിക്കുന്നു.

കൊല്ലപ്പെട്ട പഹുജയെ പുതപ്പിൽ പൊതിഞ്ഞ് വലിച്ചു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഗുഡ്ഗാവ് സിറ്റി എസിപി മുകേഷ് കുമാറിനാണ് അന്വേഷണ ചുമതല.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment