ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ജയ് ഗണേഷ്. രഞ്‍ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ പോസ്റ്ററില്‍ പ്രമേയത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടെന്നാണ് ഇപ്പോൾ ചലച്ചിത്ര പ്രേമികളുടെ ഇടയിലെ ചർച്ച .
രഞ്‍ജിത്ത് ശങ്കർ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച പോസ്റ്റിലെ ഫോട്ടോയില്‍ ഒരു സൂപ്പര്‍ഹീറോ ഇമേജാണുള്ളത്. ജയ് ഗണേഷിന്റെ പുതിയ പോസ്റ്ററിലെ ഫോട്ടോയിലും ഉണ്ണി മുകുന്ദന്റെ പിന്നിലായി സൂപ്പര്‍ഹീറോയുടെ ഇമേജുണ്ട്. ഈ ഇമേജ് മുൻ നിർത്തിയാണ് , ഉണ്ണി മുകുന്ദൻ ചിത്രത്തിൽ സൂപ്പർ ഹീറോ പരിവേഷത്തിലാകും എത്തുക എന്ന മട്ടിൽ ചർച്ച നടക്കുന്നത്.
ഗന്ധർവ്വ ജൂനിയര്‍ എന്ന പേരിൽ ഒരു ചിത്രവും ഉണ്ണി മുകുന്ദന്റേതായി ഇനി വരാനുണ്ട്. ഏകദേശം 40 കോടി രൂപ ചെലവഴിച്ചാകും ചിത്രം റിലീസിനെത്തുക. ചിത്രത്തിൽ ഗന്ധർവ്വനായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. വിഷ്‍ണു അരവിന്ദ് ആണ് സംവിധായകൻ.