മാറ്റിവെച്ച നവകേരള സദസ് നാളെ പുനരാരംഭിക്കും

At Malayalam
1 Min Read

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്‌ നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിക്കുള്ള ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കൊച്ചിയിൽ സുരക്ഷ വർധിപ്പിച്ചു. തൃക്കാക്കര നിയോജക മണ്ഡലത്തിലാണ് ആദ്യം നവകേരളസദസ് നടക്കുക. വൈകിട്ട് 3 മണിക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് നവകേരളസദസ് നടക്കുക. പൊതുജനങ്ങൾക്ക് നിവേദനം സമർപ്പിക്കുന്നതിനായി 27 കൗണ്ടറുകളാണുള്ളത്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകൾ ഉണ്ട്. എയർപോർട്ട് റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിന് സമീപമാണ് നിവേദന കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്.

Share This Article
Leave a comment