കിരിബാതി ദ്വീപിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു

At Malayalam
0 Min Read

പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാതിൽ പുതുവത്സരം പിറന്നു. ന്യൂസിലൻഡിലെ ഓക്‌ലൻഡിലും പുതുവർഷം എത്തി. കിരിബാതിൽ ആണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക.പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക് പ്രവേശിക്കും.

പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക ഇന്ത്യയിൽ ജനുവരി 1 പകൽ 4.30 ആകുമ്പോഴാണ്.

Share This Article
Leave a comment