ചരിത്രത്തിലെ ഇന്ന്: ഡിസംബർ – 30

At Malayalam
1 Min Read

വിക്രം സാരാഭായ്

വിക്രം സാരഭായ്, ഇന്ത്യൻ ബാഹിരകാശ ശാസ്ത്രത്തിന്റെ പിതാവ്. 1919 – ആഗസ്റ്റ് 12 ന് ജനനം.1971 – ഡിസം. 30 ന് മരണം.

സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്ത ഗുജറാത്തിലെ അതിസമ്പന്ന വ്യവസായ കുടുംബത്തിൽ ജനനം. കേംബ്രിഡ്ജിൽ ഉപരിപഠനം. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയിൽ തിരിച്ചെത്തി സി. വി.രാമന്റെ കീഴിൽഗവേഷണം. ഹോമി ഭാഭ യുടെ മരണത്തെ തുടർന്ന് ആണവോർജ വകുപ്പിന്റെ ചുമതലയുംബഹിരാകാശ ഗവേഷണത്തിന്റെ ചുമതലയുംനെഹ്രു വിക്രം സാരാഭായിയെ ഏല്പിച്ചു

- Advertisement -

1960-ൽ സാരാഭായ് കേരളം സന്ദർശിച്ച് റോക്കറ്റു വിക്ഷേപണത്തിന് അനുയോജ്യമായ തുമ്പകണ്ടെത്തി. അവിടെയുണ്ടായിരുന്ന സെന്റ് മേരി മഗ്ദലന പള്ളി വികാരി പീറ്റർ ബെർനാഡ്പെരേരയെ സാരാഭായിയും, അബ്ദുൾ കലാമുംസന്ദർശിച്ച് പള്ളി വിട്ടു തരണമെന്നപേക്ഷിച്ചു.പിറ്റേന്ന് വിശ്വാസികളെ വിളിച്ചു കൂട്ടി വിഷയമവതരിപ്പിച്ചു. അവർ സമ്മതിച്ചു.പള്ളിയും ജനങ്ങളും മറ്റൊരു ഗ്രാമത്തിലേക്ക് മാറി.1963 -നവം.21 ന് നൈക്ക് അപ്പാഷേ എന്ന 30 കിലോഗ്രാമുള്ള ആദ്യ റോക്കറ്റ് വിക്ഷേപിച്ചു.പള്ളി വർക്ക് ഷോപ്പായും, ബിഷപ്പിന്റെ ഭവനംഓഫീസായും പ്രവർത്തനം തുടങ്ങി. 1969-ൽISRO ക്ക് രൂപം നൽകി. പിന്നീട് VSSC യും രൂപം കൊണ്ടു. പിന്നാലെ രോഹിണിയും ആര്യഭട്ടയും ഭാസ്കരയും വിക്ഷേപിച്ചതിനു പിറകിലുള്ളബുദ്ധികേന്ദ്രം വിക്രം സാരാഭായി ആയിരുന്നു.

ഇന്ത്യൻ ഇസ്റ്റിറ്റുട്ട് ഓഫ് മാനേജ്മെന്റ്, ഫിസിക്കൽ റിസേർച്ച് ലാബറട്ടറി, കൽപ്പാക്കംആണവ നിലയം, അഹമ്മദാബാദ് ടെക്സ്റ്റൈൽഇൻഡസ്ട്രിയൽ റിസേർച്ച് അസ്സോസ്സിയേഷൻതുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് അദ്ദേഹംതുടക്കമിട്ടു. സ്വാതന്ത്യസമരസേനാനിയായിരുന്ന അമ്മു സ്വാമിനാഥന്റെമകളും നർത്തകിയുമായ മൃണാളിനിയാണ് ഭാര്യ. മൃണാളിനിയുടെ സഹോദരിയാണ് ക്യാപ്റ്റൻ ലക്ഷ്മി.സാരാഭായ് ദമ്പതികളുടെ മകളാണ് മല്ലിക സാരാഭായ്. അവർ ഇപ്പോൾ കേരളാ കലാമണ്ഡലത്തിന്റെ വൈസ് ചാൻസലറാണ്.മകൻ കാർത്തിക് ശാസ്ത്രജ്ഞനാണ്.

രാഷ്ട്രം പത്മഭൂഷൺ, പത്മ വിഭൂഷൺ എന്നിവ നൽകി ആദരിച്ചു. റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ തറക്കല്ലിടാൻ തിരുവനന്തപുരത്തുവന്ന അദ്ദേഹം അവിടെ വച്ച് 1971 ഡിസംബർ30 ന് ഹൃദയ സ്തംഭനം മൂലം അന്തരിച്ചു.

- Advertisement -

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment