കെ ബി ഗണേഷ്കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

At Malayalam
0 Min Read

കടന്നപ്പള്ളി രാമചന്ദ്രനും, കെബി ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദയിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കടന്നപ്പള്ളി രാമചന്ദ്രൻ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോൾ കെ ബി ഗണേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌തത് ദൈവനാമത്തിലാണ്.

ഗണേഷിന് ഗതാഗതവകുപ്പും,രജിസ്ട്രേഷൻ വകുപ്പ് കടന്നപള്ളിയ്ക്കും നൽകി. സിനിമ വകുപ്പ് ഗണേശിന് നൽകേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment