മണ്ഡല തീർത്ഥാടനം സമാപിച്ചു, മകരവിളക്ക് 15ന്

At Malayalam
1 Min Read

ശബരീശ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന മണ്ഡല പൂജയോടെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി. ശ്രീകോവിലിലും ഉപദേവതകൾക്കും നിവേദ്യം സമർപ്പിച്ച ശേഷം ഭൂതഗണങ്ങൾക്ക് ഹവിസ് തൂകി. കലശപൂജയ്ക്കും കളഭാഭിഷേകത്തിനും ശേഷം നട അടച്ച് മണ്ഡലപൂജ ആരംഭിച്ചു. തുടർന്ന് നട തുറന്ന് ഭക്തർക്ക് ദർശനം നൽകി. വൈകിട്ട് ദീപാരാധനയ്ക്കുശേഷം വിഗ്രഹത്തിൽ നിന്ന് തങ്ക അങ്കി മാറ്റി. അത്താഴപൂജയ്ക്കുശേഷം അയ്യപ്പനെ യോഗനിദ്ര‌യിലാക്കി നട അടച്ചു.

മകരവിളക്ക് 15ന്

മകരവിളക്ക് മഹോത്സവത്തിന് 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയും. 21ന് നട അടയ്ക്കും. 15 മുതൽ 18 വരെ മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്കും 19ന് ശരംകുത്തിയിലേക്കും ധർമ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും. 20ന് രാത്രി മാളികപ്പുറത്ത് വലിയഗുരുതി. 21ന് രാവിലെ 6.30ന് രാജപ്രതിനിധിയുടെ ദർശനം കഴിഞ്ഞ് ആചാരപരമയായ ചടങ്ങുകൾ പൂർത്തിയാക്കി നട അടയ്ക്കും

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment