ഗണേശന് വസതി വേണ്ട, സ്റ്റാഫും കുറവ്, സത്യപ്രതിജ്ഞ 29 ന്

At Malayalam
1 Min Read

രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് നിലവിലെ ധാരണയനുസരിച്ച് കെ ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും എത്തുകയാണ്. മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്നാണ് ഇനി അറിയാനുള്ളത്.

ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേശ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യമറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ . അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. അതേസമയം ഔദ്യോഗിക വസതി തനിയ്ക്കാവശ്യമില്ലന്നും സ്റ്റാഫുകൾ അത്യാവശ്യത്തിനു മാത്രം മതിയെന്നും ഗണേശ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ മാറ്റമുണ്ടാകുന്നത്. ഗതാഗതമന്ത്രിയായിരുന്ന ആന്‍റണി രാജുവും തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലുമാണ് മുൻ നിശ്ചയപ്രകാരം രാജിവച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment