2020ൽ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയ ‘ പാരസൈറ്റി”ലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയൻ നടൻ ലീ സൺ – ക്യൂനെ (48) മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ മദ്ധ്യ സോളിലെ പാർക്കിൽ കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കാർബൺ മോണോക്സൈഡ് ശ്വസിച്ചുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ലീ നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ലീയ്ക്ക് ഒരു ടെലിവിഷൻ സീരീസിലെ അവസരം നഷ്ടമായെന്നാണ് വിവരം. ഹെൽപ്‌ലെസ്, ഓൾ എബൗട്ട് മൈ വൈഫ്, എ ഹാർഡ് ഡേ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. നടി ജിയോൻ ഹേ – ജിൻ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.