എ.കെ.ആന്റണിക്ക് 83-ാം പിറന്നാൾ, 139-ൽ കോൺഗ്രസ്

At Malayalam
1 Min Read

കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ.ആന്റണിക്ക് ഇന്ന് 83-ാം പിറന്നാൾ. കോൺഗ്രസ് പാർട്ടിയുടെ 139-ാം സ്ഥാപക ദിനവും ഇന്നാണ്. പാർട്ടിയുടെ ഓദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണെങ്കിലും പ്രവർത്തകരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നയാളാണ് എ.കെ ആന്റണി. മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ എ. കെ ആന്റണി രാജ്യസഭയിലേയ്ക്ക് അഞ്ച് തവണ തെരഞ്ഞെടുക്കപ്പെടുകയും നാല് തവണ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായിരിക്കുകയും ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രിയായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.

അതോടൊപ്പം കോൺഗ്രസിന്‍റെ 139ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യമാകെ വിപുലമായ പരിപാടികൾക്ക് നേതൃത്വം നൽകുകയാണ് എഐസിസി. രാവിലെ ഒന്‍പതരക്ക് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ എ ഐ സി സി ആസ്ഥാനത്ത് പതാക ഉയര്‍ത്തി .സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ് പൂരില്‍ മഹാറാലിയും സംഘടിപ്പിച്ചിട്ടുണ്ട്.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജീവ് ശുക്ല, കെ.സി. വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment