ചാടിയ വയറിനെ ഓടിക്കാൻ

At Malayalam
1 Min Read

മുന്നോട്ടു ചാടിയ വയർ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സംഗതി ഒരു കുലുക്കവുമില്ലാതെ തുടരുന്നു എന്നാണ് പരാതി. ഭക്ഷണ പാനീയങ്ങൾക്കു രുചി കൂട്ടാൻ ചേർക്കുന്ന ജാതിക്ക ഇവിടെ അത്‌ഭുതം കാണിക്കും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ശരീര ഭാരം കുറയ്ക്കാനും വയറ് ഒതുങ്ങാനും ഉത്തമമാണത്രേ ജാതിക്ക.

ജാതിക്കയ്ക്ക് നിരവധി ഔഷധ ​ഗുണങ്ങളുണ്ടന്ന് ആയുർവേദം പറയുന്നു. കൂടാതെ മെറ്റാ ബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. ധാരാളം നാരും അടങ്ങിയിട്ടുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ അര ടീസ്പൂൺ അല്ലെങ്കിൽ ഒരു നുള്ള് ജാതിക്കപ്പൊടി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിയ്ക്കുന്നു. ജാതിക്ക ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നു. ജാതിക്ക നല്ല ഉറക്കം നൽകും. ഉറക്കുറവ് ഉണ്ടെങ്കിൽ ജാതിക്ക ഉപയോ​ഗിക്കാം. നല്ല ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്.

- Advertisement -

മാനസിക സമ്മർദ്ദം ശരീരഭാരം വർധിപ്പിക്കാനിടയാക്കും. ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീര കോശങ്ങൾ അമിതമായി സമ്മർദ്ദം അനുഭവിക്കുമ്പോൾ അത് പൊണ്ണത്തടിയിലേക്ക് നയിക്കുന്നു.

ജാതിക്ക നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.എന്നാലും ഇതിൽ ഉയർന്ന തോതിലുള്ള പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അമിതമായാൽ ഇത് ശരീരത്തിന് ദോഷം ചെയ്യും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment