ജനുവരി 22ന് നടക്കുന്ന രാമജന്‍മഭൂമി മന്ദിറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അയോധ്യയില്‍ 108 അടി നീളമുള്ള ഭീമന്‍ ധൂപത്തിരി തയ്യാറാക്കി ഭക്തൻ.
ഒരിക്കല്‍ കത്തിച്ചാല്‍ ഒന്നര വര്‍ഷം സുഗന്ധം പരത്തുന്ന കൂറ്റന്‍ അഗര്‍ബത്തിയുടെ പേര് രാംമന്ദിര്‍ അഗര്‍ബത്തി എന്നാണ്. ഗോപാലക് വിഹാഭായി ഭാര്‍വാദ് എന്നയാളാണ് അഗര്‍ബത്തി നിര്‍മിച്ചത്. 108 അടിയാണ് നീളം. 3.5 അടി വൃത്താകൃതിയിലാണ് വിസ്തീര്‍ണം. എട്ട് മാസം കൊണ്ടാണ് ഗോപാലക് ഇത് പൂര്‍ത്തിയാക്കിയത്.
3000 കിലോഗ്രാം ഗിർ ചാണകം, 91 കിലോഗ്രാം ഗിർ പശു നെയ്യ് , 280 കിലോഗ്രാം ദേവദാർ മരത്തിന്റെ തടി എന്നിവ ചേര്‍ത്താണ് ഈ അസാധാരണ ധൂപത്തിരി നിര്‍മിച്ചിരിക്കുന്നത്. ട്രെയിലര്‍ ട്രക്കിലാകും ഭീമാകാരമായ ധൂപത്തിരി അയോധ്യ ക്ഷേത്രത്തിലേയ്ക്ക് കൊണ്ട് പോകുക.