ഒടുവിൽ മദ്യത്തിന് അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

At Malayalam
1 Min Read

ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി അഥവാ ഗിഫ്റ്റ് സിറ്റി പരിധിയിലുള്ള ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിൽ ഇനി മദ്യം വിൽക്കാനും കഴിക്കാനും ഗുജറാത്ത് സര്‍ക്കാര്‍ അനുമതി. സംസ്ഥാനരൂപീകരണം മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

ഇതോടെ ഗിഫ്റ്റ് സിറ്റി പരിധിക്കുള്ളിലെ ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കമ്പനി ഉടമകള്‍ക്കും ഇവിടെ മദ്യപിക്കാനുള്ള അനുമതി ലഭിക്കും. കൂടാതെ സ്ഥിര ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ ഇവിടുത്തെ ക്ലബ്ബുകളും മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന സന്ദര്‍ശകര്‍ക്ക് മദ്യം ഉപയോഗിക്കാനുള്ള താല്‍ക്കാലിക പെര്‍മിറ്റും ലഭിക്കും.

എന്നാല്‍ ഇവിടങ്ങളില്‍ മദ്യക്കുപ്പി വില്‍ക്കാന്‍ അനുമതിയുണ്ടായിരിക്കുന്നതല്ല. അതായത് മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് മദ്യം കഴിക്കാമെങ്കിലും മദ്യക്കുപ്പികള്‍ വില്‍പ്പന നടത്തുന്ന രീതി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment