സംസ്ഥാനത്ത് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 541 കൊവിഡ് കേസുകൾ. ഒരു മരണം സ്ഥിരീകരിച്ചു. ഈ വർഷം മേയ് എട്ടിന് ശേഷമുള്ള ഉയർന്ന നിരക്കിലാണ് രോഗവ്യാപനം. ബുധനാഴ്ച 300 കേസുകളുണ്ടായിരുന്നു. 24 മണിക്കൂറിനിടെ 541 ആയി ഉയർന്നു. പനി, ചുമ, ശക്തമായ ശരീര വേദന തുടങ്ങിയ അസ്വസ്ഥകളുമായി ആശുപത്രികളിൽ എത്തുന്നവരിലാണ് കൊവിഡ് പരിശോധന നടത്തുന്നത്. ഭൂരിഭാഗത്തിനും കാര്യമായ പ്രശ്നങ്ങളില്ലാത്തിനാൽ സ്വയം ചികിത്സ നടത്തി വീട്ടിൽ കഴിയുകയാണ്. ഒമിക്രോൺ വകഭേദമായ ജെ.എൻ വണ്ണിന്റെ സാന്നിദ്ധ്യം വർദ്ധിച്ചാൽ കേസുകൾ കൂടും. പ്രായമായവരും മറ്റുരോഗങ്ങളുള്ളവരും മുൻകരുതൽ എടുക്കണമെമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
Recent Updates