തിരുവനന്തപുരം ചിറയിന്‍കീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ എട്ട് വയസ്സുകാരി അനുഷ്‌കയാണ് കൊല്ലപ്പെട്ടത്. അമ്മ മിനി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ മിനിയെയും മകളെയും കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെയാണ് മിനി കീഴടങ്ങിയത്.
ആറ്റിങ്ങല്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി അനുഷ്‌കയുടെ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മകളെ കിണറ്റിലിടുകയായിരുന്നുവെന്നാണ് അമ്മ മൊഴി നല്‍കിയത്.