തമിഴ്നാട്ടിൽ ദിവസങ്ങളായി പെയ്‌ത കനത്ത മഴയ്ക്ക് ശമനമുണ്ടെങ്കിലും ദുരിതമൊഴിയുന്നില്ല. തെക്കൻ ജില്ലകളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
പ്രളയ സമാന സാഹചര്യം നിലനിന്ന വൈകുണ്ഡപുരത്ത് രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു. ഇന്നും സന്ദർശനം തുടരും. പല ട്രെയിൻ സർവീസും പുനഃസ്ഥാപിക്കാനായിട്ടില്ല.